ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് സെക്സ് ടോയ്സ് ഭൂട്ടാന് പൊലീസ് പിടികൂടി. സെക്സ് ടോയ്സ് ശേഖരവുമായി എത്തിയ വാഹനം ഉള്‍പ്പെടെ മൂന്ന് ബോലേറോ കാറുകളും പൊലീസ് പിടിച്ചെടുത്തു.
ചൈന- ഭൂട്ടാന് അതിര്‍ത്തിയില്‍ നിന്നും സെക്സ് ടോയ്സുമായി വന്ന വാഹനമാണ് പിടികൂടിയത്. ചൈനയില്‍ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന ഇവ ബൊലേറോയിലേക്ക് മാറ്റുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന് പൊലീസ് ഇവരെ പിടികൂടിയത്. ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്സ് ടോയ്സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയല്‍ ഭൂട്ടാന് പൊലീസ് പിടികൂടിയത്.
ഇതില്‍ രണ്ടു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയല്‍ ഭൂട്ടാന് പൊലീസ് വിശദമാക്കുന്നു. ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്റെ എഡിറ്റര്‍ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ