പൗരത്വ ബിൽ : മുസ്ലിം ലീ​​ഗിന്റെ ഹർജി സുപ്രീംകോടതി ബുധനാഴ്ച പരി​ഗണിച്ചേക്കും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക
പൗരത്വ ബിൽ : മുസ്ലിം ലീ​​ഗിന്റെ ഹർജി സുപ്രീംകോടതി ബുധനാഴ്ച പരി​ഗണിച്ചേക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക.  ക്രിസ്മസ് അവധി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ അവസാന പ്രവര്‍ത്തി ദിവസം പരിഗണിക്കാനുള്ളവയായി ലിസ്റ്റ് ചെയ്ത കേസുകളുടെ കൂട്ടത്തില്‍ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജിയുമുണ്ട്.

ചീഫ് ജസ്റ്റിസിന്റെ അനുമതിയോട് കൂടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്‍റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്ത പൗരത്വ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും അടക്കം  ഒരു ഡസനോളം മറ്റു ഹര്‍ജികളും സുപ്രീംകോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇവയും കോടതി പരി​ഗണിച്ചേക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com