മദ്യ ലഹരിയിൽ പിതാവ് എട്ട് വയസുകാരിയെ ബലാത്സം​ഗം ചെയ്തു; അന്വേഷണത്തിലേക്ക് നയിച്ചത് അജ്ഞാത ഫോൺ സന്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2019 05:00 PM  |  

Last Updated: 14th December 2019 05:00 PM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: മദ്യ ലഹരിയില്‍ എട്ട് വയസുകാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ നീമുച്ച് നഗരത്തിലാണ് സംഭവം. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശമാണ് അന്വേഷണത്തിന് വഴി തുറന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നും രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ മകളെ മര്‍ദ്ദിക്കുമായിരുന്നു എന്നാണ് അ‍ജ്ഞാതന്‍ ഫോണിലൂടെ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്താനായതെിന്നും ചീഫ് സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് മോഹന്‍ ശുക്ല വ്യക്തമാക്കി.

തനിക്കു നേരെയുണ്ടായ ആക്രമണം പെണ്‍കുട്ടി കൗണ്‍സിലറോട് വ്യക്തമാക്കി. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധന നടത്തിയതോടെ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.