'മോദിയെ അധികാരത്തിലെത്തിച്ച അതേ തന്ത്രങ്ങള്‍'; ഡല്‍ഹി പിടിക്കാന്‍ കെജ്‌രിവാളുമായി കൈകോര്‍ത്ത് പ്രശാന്ത് കിഷോര്‍

ബിജെപി മുന്നേറ്റത്തെ തടയാന്‍ കിഷോറിന്റെ പ്രചാരണമിടുക്കകള്‍ക്ക് കഴിയുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ
'മോദിയെ അധികാരത്തിലെത്തിച്ച അതേ തന്ത്രങ്ങള്‍'; ഡല്‍ഹി പിടിക്കാന്‍ കെജ്‌രിവാളുമായി കൈകോര്‍ത്ത് പ്രശാന്ത് കിഷോര്‍

ന്യഡല്‍ഹി:  2014ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്താന്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയ  പ്രശാന്ത് കിഷോര്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം അദ്മിക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ചുമതലയും കിഷോര്‍ ഏറ്റെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെയും പശ്ചിമബംഗാളിലെയും ബിജെപി മുന്നേറ്റത്തെ തടയാന്‍ കിഷോറിന്റെ പ്രചാരണമിടുക്കകള്‍ക്ക് കഴിയുമെന്നാണ് ആംആദ്മിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രതീക്ഷ. 

ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് നിലവില്‍ പശാന്ത് കിഷോര്‍. 2015ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനെയും നിതീഷ് കുമാറിനെയും അധികാരത്തിലെത്തിച്ചതടക്കം നിരവധി വിജയകരമായ പ്രചാരണതന്ത്രങ്ങള്‍ പ്രശാന്തിന്റെതായിരുന്നു. അന്ന് പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായിരുന്നു നിതീഷ്. പിന്നീട് എന്‍ഡിഎയില്‍ ചേരുകയായിരുന്നു. 

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രചാരണതന്ത്രങ്ങളും കിഷോറിന്റെതായിരുന്നു. പൗരത്വഭേദഗതി ബില്ലിനെ പിന്തുണച്ച ജെഡിയുവിന്റെ നിലപാടിനെതിരെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com