രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓരോ വീട്ടുകാരും 11 രൂപയും ഒരു കല്ലും നല്‍കണം; അഭ്യര്‍ത്ഥനയുമായി യോഗി ആദിത്യനാഥ്

രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കും. അവിടെ യാതൊരു വിവേചനങ്ങളും ഉണ്ടാവില്ല
രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓരോ വീട്ടുകാരും 11 രൂപയും ഒരു കല്ലും നല്‍കണം; അഭ്യര്‍ത്ഥനയുമായി യോഗി ആദിത്യനാഥ്


റാഞ്ചി: രാമക്ഷേത്രനിര്‍മ്മാണത്തിന് ജാര്‍ഖണ്ഡിലെ ഓരോ വീട്ടുകാരും പതിനൊന്ന് രൂപയും ഒരു കല്ലും നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാര്‍ഖണ്ഡിലെ ഒരു തെരഞ്ഞെടപ്പ് റാലിയില്‍ ആയിരുന്നു യോഗി ആദിത്യനാഥിന്റെ അഭ്യര്‍ത്ഥന. 

രാമക്ഷേത്ര നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കും. ജാര്‍ഖണ്ഡിലെ എല്ലാ വീട്ടുകാരോടും ഒരു കാര്യമാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ഓരോ വീട്ടുകാരും പതിനൊന്ന് രൂപയും ഒരു കല്ലും നിര്‍മ്മാണത്തിനായി സംഭാവന നല്‍കണമെന്ന് യോഗി പറഞ്ഞു. സമൂഹം നല്‍കുന്ന സംഭാവനകളിലൂടെയാണ് രാമരാജ്യം യാഥാര്‍ത്ഥ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.

രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കും. അവിടെ യാതൊരു വിവേചനങ്ങളും ഉണ്ടാവില്ല. ദളിതരെന്നോ, സ്ത്രീകളെന്നോ, യുവാക്കളെന്നോ തുടങ്ങിയ ഒരു തരത്തിലുള്ള വിവേചനങ്ങളും ഇല്ലാത്ത ഒരു ഇടമാണ് രാമരാജ്യമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ കേസിലെ നവംബര്‍ 9ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പുനപരിശോധനാ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനപരിശോധിക്കണമെന്ന്് ആവശ്യപ്പെട്ടുള്ള 18 ഹര്‍ജികളും തള്ളിയത്. 

ജാര്‍ഖണ്ഡിലെ നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥ് ജാര്‍ഖണ്ഡിലെത്തിയത്. നാലാംഘട്ടതെരഞ്ഞെടുപ്പ് ഡിസംര്‍ 16നാണ്. അഞ്ചാംഘട്ടം ഡിസംബര്‍ 20നും. ഡിസംബര്‍ 23ന് ഫലമറിയാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com