അമ്പതുപൈസ തിരിച്ചടച്ചില്ല; രാത്രിയില്‍ വീട്ടിലെത്തി നോട്ടീസ് പതിച്ച് ബാങ്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2019 12:11 PM  |  

Last Updated: 15th December 2019 12:11 PM  |   A+A-   |  

 

ജയ്പൂര്‍: അമ്പത് പൈസ കുടിശ്ശിക വരുത്തിയതിന് ബാങ്ക് നോട്ടീസ് പതിച്ചെന്ന് പരാതി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. ജിതേന്ദ്ര സിങ് എന്നയാളുടെ വീട്ടിലാണ് ബാങ്ക് രാത്രി നോട്ടീസ് പതിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.  

നട്ടെല്ലിന് അസുഖബാധിതനായതുകൊണ്ട് ജിതേന്ദ്ര സിങിന് ബാങ്ക് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് അമ്പതുപൈസ കുടിശ്ശിക അടക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെ കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് പതിപ്പിക്കുകയായിരുന്നു. കുടിശ്ശിക തിരിച്ചടക്കാനായി ജിതേന്ദ്ര സിങിന്റെ പിതാവ് ബാങ്കിലെത്തിയപ്പോള്‍ അടക്കാന്‍ സമ്മതിക്കാതെ തിരിച്ചയച്ചുവെന്നും പരാതിയില്‍ പറയുന്നു.