പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: അണയാതെ കത്തി അസം; മരണം അഞ്ചായി, കര്‍ഫ്യൂവില്‍ ഇളവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2019 10:20 AM  |  

Last Updated: 15th December 2019 02:24 PM  |   A+A-   |  

ചിത്രം: പിടിഐ

 

ഗുവാഹത്തി: ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 12ന് നടന്ന പൊലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. 

അതേസമയം, അസമില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. ദിബ്രുഘട്ടിലും ഗുവാഹത്തിയിലും ഏര്‍പ്പെടുത്തിയ കര്‍ഫ്യുവിന് ഇളവ് വരുത്തി. മേഘാലയയിലും നാഗാലാന്‍ഡിലും ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിനും ഇളവ് വരുത്തിയിട്ടുണ്ട്. അസമില്‍ പതിനാറാം തീയതി വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. 

അതേസമയം, ബംഗാളിലെക്ക് വ്യാപിച്ച പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്. അഞ്ച് ട്രെയിനുകളും മൂന്ന് റെയില്‍വെ സ്റ്റേഷനുകളും പ്രതിഷേധക്കാര്‍ കത്തിച്ചു. 25 ബസ്സുകളും അഗ്നിക്കിരയാക്കി. സൗത്ത് ഈസ്റ്റേണ്‍ റയില്‍വെയും ഈസ്റ്റേണ്‍ റയില്‍വെയും ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുകയാണ്.