മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണം; വിമർശിച്ച് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2019 09:05 PM  |  

Last Updated: 15th December 2019 09:05 PM  |   A+A-   |  

samit

 

ന്യൂഡല്‍ഹി: രാഹുൽ ​ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സംബിത് പത്ര. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെഹ്രു കുടുംബം മോഷ്ടിച്ച കുടുംബപ്പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് സംബിത് പത്ര പരിഹ​സിച്ചു.

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ട് തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് സംബിത് പത്ര രംഗത്തെത്തിയത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അവരുടെ ചെറുമകന്‍ അദ്ദേഹത്തെ വാക്കുകളാല്‍ അപമാനിച്ചുവെന്ന് സംബിത് പത്ര ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഗാന്ധി എന്ന പേര് അവര്‍ മോഷ്ടിച്ചത്. ആ പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും സംബിത് പത്ര പറഞ്ഞു.