ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; മുന്നില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍; നടുക്കുന്ന വീഡിയോ

രണ്ട് ബൈക്കുകളെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം
ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; മുന്നില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍; നടുക്കുന്ന വീഡിയോ

റായ്പൂര്‍: വാഹനാപകടത്തില്‍ മുന്നില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷമാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റൂ.ഒരാളുടെ പരിക്ക് ഗുരുതരമാണ്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. രണ്ട് ബൈക്കുകളെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ തെറിച്ചുവീണു. ഇതില്‍ കാറിന്റെ മുന്‍പില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍ മുന്നോട്ടുപോകുന്ന നടുക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com