വീണ്ടും കണ്ണില്ലാത്ത ക്രൂരത; തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം
By സമകാലിക മലയാളം ഡെസ്ക് | Published: 16th December 2019 09:47 PM |
Last Updated: 16th December 2019 09:50 PM | A+A A- |

മുംബൈ: തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ഈ കണ്ണില്ലാത്ത ക്രൂരതയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടത്. മഹാരാഷ്ട്രയിലെ വർധാ മണ്ട്വാ റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.
'മിണ്ടാപ്രാണികളോടുള്ള ക്രൂരതയ്ക്ക് അതിരുകളില്ല. ഇപ്പോൾ ഈ പുള്ളിപ്പുലിയുടെ പല്ലുകളും നഖവും കരിഞ്ചന്തയിൽ എത്തിയിട്ടുണ്ടാകും. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന വസ്തുക്കള്‍ ബഹിഷ്ക്കാം'- ചിത്രം പങ്കിട്ട് പ്രവീൺ കസ്വാൻ ട്വിറ്ററിൽ കുറിച്ചു.
This #Leopard was found on a road at Maharashtra. His Head & paws were cut off. Now his nails, teeths etc will be sold in market. Wildlife crime is a demand based business. Say no to all kind of animal products. Like this thousands are killed annually for their body parts. Tragic pic.twitter.com/gmjfgYmgtg
— Parveen Kaswan, IFS (@ParveenKaswan) December 13, 2019