അവിവാഹിതരെക്കൊണ്ട് പൊറുതിമുട്ടി ; പങ്കാളിയെ തേടി ഇനി അലയേണ്ട ; വൈവാഹിക പോര്‍ട്ടലുമായി സൈന്യം

അവിവാഹിതര്‍ക്കും, വിവാഹമോചിതര്‍ക്കും, ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുകയാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്
അവിവാഹിതരെക്കൊണ്ട് പൊറുതിമുട്ടി ; പങ്കാളിയെ തേടി ഇനി അലയേണ്ട ; വൈവാഹിക പോര്‍ട്ടലുമായി സൈന്യം

ന്യൂഡല്‍ഹി : സ്വന്തം ഭടന്മാര്‍ക്കായി വൈവാഹിക പോര്‍ട്ടല്‍ തുടങ്ങി അര്‍ധ സൈനിക വിഭാഗം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) ആണ് സ്വന്തം ജീവനക്കാര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി പോര്‍ട്ടല്‍ ആരംഭിച്ചത്. അവിവാഹിതര്‍ക്കും, വിവാഹമോചിതര്‍ക്കും, ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുകയാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്.

അവിവാഹിതരായ 25,000 പുരുഷന്മാരും 1000 സ്ത്രീകളുമാണ് സേനയിലുള്ളത്. അവരില്‍ അധികം പേരും അതിര്‍ത്തിയിലെ ഉള്‍പ്രദേശങ്ങളിലാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുക എന്നത് പലപ്പോഴും കുടുംബത്തിന് ദുഷ്‌കരമാണെന്ന നിരീക്ഷണത്തിലാണ് പോര്‍ട്ടല്‍ തുടങ്ങിയതെന്ന് ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു.

പോര്‍ട്ടല്‍ ഈ മാസം ഒമ്പതിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനക്കാര്‍ക്ക് മാത്രമാണ് ഇതില്‍ ലോഗിന്‍ ചെയ്യാനാകുക. രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോട്ടോ, സേനയില്‍ ചേര്‍ന്ന തീയതി, ജന്മദേശം, ജോലി ചെയ്യുന്ന സ്ഥലം തുടങ്ങിയ വിവരം പ്രദര്‍ശിപ്പിക്കും. സര്‍വീസ് രേഖകളിലെ വിവരമേ പോര്‍ട്ടലില്‍ നല്‍കൂ. ഇതുവരെ 150 പേര്‍ രജിസ്റ്റര്‍ ചെയ്തതായി വിവേക് കുമാര്‍ പാണ്ഡെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com