പ്രക്ഷോഭത്തില്‍ അണിനിരന്ന് കാളകള്‍, പിന്തിരിഞ്ഞോടി പൊലീസ് ( വീഡിയോ)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമാകെ ആളിക്കത്തുകയാണ്
പ്രക്ഷോഭത്തില്‍ അണിനിരന്ന് കാളകള്‍, പിന്തിരിഞ്ഞോടി പൊലീസ് ( വീഡിയോ)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമാകെ ആളിക്കത്തുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രതിഷേധം പശ്ചിമബംഗാളും കടന്ന് രാജ്യതലസ്ഥാനത്തേയ്ക്ക് വ്യാപിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യതലസ്ഥാനത്ത് നിയമത്തിനെതിരെ വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങിയത്. പൊലീസുമായുളള ഏറ്റുമുട്ടലാണ് എവിടെയും നടക്കുന്നത്. ഇപ്പോള്‍ ജനങ്ങളുടെ രോഷത്തില്‍ പൊലീസ് തിരിഞ്ഞോടുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

തങ്ങളുടെ ജീവനോപാധിയെ ബാധിക്കുമോ എന്ന ഭയമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനത്തെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്. അസമില്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞദിവസം വരെയുളള കണക്കനുസരിച്ച്  നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രതിഷേധത്തെ ചെറുക്കാന്‍ സംസ്ഥാനമൊട്ടാകെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ജനങ്ങളുടെ രോഷാഗ്നിയില്‍ ഭയന്ന് പൊലീസ് തിരിഞ്ഞോടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പൊലീസുകാര്‍ തിരിഞ്ഞോടുന്നതാണ് ദൃശ്യങ്ങളിലെ ആദ്യ ഭാഗത്ത്. പിന്നാലെ കാളകളെ തെളിച്ച് നാട്ടുകാര്‍ പൊലീസിനെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധിപ്പേരാണ് കാളകളെയും തെളിച്ച് ഓടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com