'മകന് രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന് ഭയം'; പശ്ചിമ ബംഗാളില്‍ 36കാരി തൂങ്ങിമരിച്ച നിലയില്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഭയന്ന് രണ്ടു കുട്ടികളുടെ അമ്മയായ 36 കാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍
'മകന് രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന് ഭയം'; പശ്ചിമ ബംഗാളില്‍ 36കാരി തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 36കാരി തൂങ്ങിമരിച്ച നിലയില്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഭയന്ന് രണ്ടു കുട്ടികളുടെ അമ്മയായ 36 കാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പശ്ചിമ ബംഗാളിലെ പര്‍ബാ ബര്‍ദമന്‍ ജില്ലയിലാണ് സംഭവം. കഴുത്തില്‍ മഫഌ ചുറ്റിയാണ് യുവതിയായ ഷിപ്ര സിക്തര്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

വാന്‍ ഡ്രൈവറാണ് ഷിപ്രയുടെ ഭര്‍ത്താവ്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുളളത്. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് യുവതി കുടുംബം പുലര്‍ത്തിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത് മുതല്‍ ഷിപ്ര ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.19 വയസ്സുകാരനായ മകന് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. മകന് രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു 36കാരി. മകന്റെ രേഖകള്‍ ശരിയാക്കാന്‍ നിരവധി തവണ ബിഡിഒ ഓഫീസില്‍ യുവതി പോയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണങ്ങള്‍ ബിജെപി തളളി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭര്‍ത്താവുമായുളള നിരന്തരം വഴക്കിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബിജെപി ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com