രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥന്‍; ഉയരങ്ങള്‍ കീഴടക്കിയത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിലൂടെ, 22 കാരന്റെ കഥ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ ചുമതലയേല്‍ക്കുന്നു
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥന്‍; ഉയരങ്ങള്‍ കീഴടക്കിയത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിലൂടെ, 22 കാരന്റെ കഥ

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ ചുമതലയേല്‍ക്കുന്നു. ഗുജറാത്തിലെ ജാംനഗര്‍ പൊലീസ് അസിസ്റ്റന്റ് സൂപ്രണ്ടായാണ് 22 കാരന്‍ ചുമതലയേല്‍ക്കുന്നത്. ഗുജറാത്തിലെ പലന്‍പൂര്‍ സ്വദേശിയായ ഹസന്‍ സഫിനാണ് സിസംബര്‍ 23ന് ചുമതലയേല്‍ക്കുക. 

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 570-ാം റാങ്കാണ് ഹസന് ലഭിച്ചത്. ഐപിഎസ് ലഭിച്ചെങ്കിലും ഐഎഎസ് ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ഹസന്‍ സഫിന്‍ പറഞ്ഞു. താന്‍ വീണ്ടും പരീക്ഷ എഴുതിയിരുന്നെന്നും എന്നാല്‍ വിജയിക്കാന്‍ സാധിച്ചില്ലെന്നും ഹസന്‍ വ്യക്തമാക്കി. ഐഎഎസ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥനായി രാജ്യത്തിനു വേണ്ടി സേവനം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഹസന്‍ വ്യക്തമാക്കി.

വജ്രനിര്‍മ്മാണ തൊഴിലാളികളായ മുസ്തഫ ഹസന്‍, നസീംബാനു എന്നിവരുടെ മകനായ ഹസന് പഠനകാലം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. തുച്ഛമായ വരുമാനം പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ പര്യാപ്തമായിരുന്നില്ല. വിവാഹ പാര്‍ട്ടികള്‍ക്കും പ്രാദേശിക ഹോട്ടലുകള്‍ക്കും ചപ്പാത്തി ഉണ്ടാക്കി നല്‍കിയാണ് ഹസന്റെ മാതാവ് തന്റെ പഠനത്തിനായുള്ള പണം കണ്ടെത്തിയത്. പഠനകാലത്ത് സമൂഹത്തിന്റെ സഹായവും ലഭിച്ചെന്നും ഹസന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com