വീണ്ടും കണ്ണില്ലാത്ത ക്രൂരത; തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം

തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി
വീണ്ടും കണ്ണില്ലാത്ത ക്രൂരത; തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം

മുംബൈ: തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഐഎഫ്എസ് ഉ​ദ്യോ​ഗസ്ഥനായ പ്രവീൺ കസ്വാനാണ് ഈ കണ്ണില്ലാത്ത ക്രൂരതയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടത്. മഹാരാഷ്ട്രയിലെ വർധാ മണ്ട്‌വാ റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.

'മിണ്ടാപ്രാണികളോടുള്ള ക്രൂരതയ്ക്ക് അതിരുകളില്ല. ഇപ്പോൾ ഈ പുള്ളിപ്പുലിയുടെ പല്ലുകളും നഖവും കരിഞ്ചന്തയിൽ എത്തിയിട്ടുണ്ടാകും. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന വസ്തുക്കള്‍ ബഹിഷ്ക്കാം'- ചിത്രം പങ്കിട്ട് പ്രവീൺ കസ്വാൻ ട്വിറ്ററിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com