'ജാമിയ ജാലിയന്‍ വാലാബാഗ്'; വിദ്യാര്‍ത്ഥികള്‍ യുവ ബോംബെന്ന് ഉദ്ധവ് താക്കറെ

പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ യുവ ബോംബിനോടാണ് ഉദ്ധവ് താക്കറെ ഉപമിച്ചത്
'ജാമിയ ജാലിയന്‍ വാലാബാഗ്'; വിദ്യാര്‍ത്ഥികള്‍ യുവ ബോംബെന്ന് ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് നടപടി ജാലിയന്‍ വാലാബാഗിന് സമാനമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ യുവ ബോംബിനോടാണ് ഉദ്ധവ് താക്കറെ ഉപമിച്ചത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുളള ബലപ്രയോഗം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

രാജ്യമൊട്ടാകെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ഉദ്ധവ് താക്കറെ, അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ സമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കലാപം ഉണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത്. ഡല്‍ഹിയിലുളള ചിലര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്ര വികാസ് അഗാഡിയുടെ യോഗത്തിന്റെ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

രാജ്യത്തെ ജനങ്ങള്‍ ഭയത്തിലും ആശങ്കയിലുമാണ്. തീപ്പെട്ടി ഉരയ്ക്കാനുളള ശ്രമമാണ് പലയിടങ്ങളിലും നടക്കുന്നത്. നിയോജകമണ്ഡലങ്ങളില്‍ തെറ്റായ ഒന്നും സംഭവിക്കുന്നില്ലെന്ന് നേതാക്കള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com