'സാഹിത്യപരമായ നേട്ടമാണ്; അവാർഡ് നിരസിക്കുന്ന പ്രശ്നമില്ല'; ശശി തരൂർ
By സമകാലിക മലയാളം ഡെസ്ക് | Published: 18th December 2019 11:01 PM |
Last Updated: 18th December 2019 11:01 PM | A+A A- |

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്ന പ്രശ്നമില്ലെന്ന് ശശി തരൂര്‍ എംപി. പുരസ്കാരം തിരികെ നല്‍കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ല. അങ്ങനെ ചെയ്യാനുള്ള പ്രത്യേക കാരണമൊന്നും താന്‍ കാണുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.
'ആന്‍ എറാ ഓഫ് ഡാര്‍ക്നെസ്' എന്ന പുസ്തകത്തിലൂടെ ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്കാരമാണ് തരൂരിന് ലഭിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് തരൂരിന് അവാർഡ് ലഭിച്ചത്. ഇതോടെയാണ് തരൂർ പുരസ്കാരം നിരസിക്കുമോ എന്ന ചോദ്യം ഉയർന്നത്.
കുറച്ച് കാലം മുമ്പ് സര്‍ക്കാറിനോടുള്ള വിയോജിപ്പ് കാരണം മുതിര്‍ന്ന എഴുത്തുകാര്‍ പോലും പുരസ്കാരം തിരികെ നല്കിയപ്പോള് അങ്ങനെ ചെയ്യരുതെന്ന് അവരോട് പറഞ്ഞ ആളാണ് താന്‍. പുരസ്കാരത്തെ സാഹിത്യപരമായ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. സര്‍ക്കാറിന് അതില്‍ കാര്യമല്ല. പുരസ്കാരം തിരികെ നല്‍കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ല അദ്ദേഹം പറഞ്ഞു.
പുരസ്കാരങ്ങളെ ബഹുമാനിക്കുന്ന സാഹിത്യ സമൂഹമാണ് നമ്മുടേത്. എത്ര അഭിമാനകരമായ പുരസ്കാരമാണ് ഞാന്‍ നേടിയതെന്ന് എല്ലാവര്‍ക്കുമറിയാം. അഭിമാനിക്കാനുള്ള കാര്യവും അതുതന്നെയെന്ന് തരൂര്‍ വ്യക്തമാക്കി.