സിബിഎസ്ഇ പരീക്ഷകള്‍ ഫെബ്രുവരി 15ന് തുടങ്ങും; പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2019 06:52 AM  |  

Last Updated: 18th December 2019 06:52 AM  |   A+A-   |  

cbse_exam

 

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് മെയിന്‍ പരീക്ഷകള്‍ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച് 18ന് അവസാനിക്കും. 

സിബിഎസ്ഇ കലണ്ടര്‍ പ്രകാരം ബോര്‍ഡ് പരീക്ഷകള്‍(തിയറി) ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. പരീക്ഷാ കലണ്ടര്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍ പരീക്ഷാ തിയതികള്‍ സിബിഎസ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.