ആന്ധ്രാപ്രദേശിന് വേണം മൂന്ന് തലസ്ഥാനനഗരങ്ങള്‍; നിര്‍ദ്ദേശവുമായി ജഗന്‍ മോഹന്‍

വിശാഖപട്ടണത്തായിരിക്കും ഭരണതലസ്ഥാനം. അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി.
ആന്ധ്രാപ്രദേശിന് വേണം മൂന്ന് തലസ്ഥാനനഗരങ്ങള്‍; നിര്‍ദ്ദേശവുമായി ജഗന്‍ മോഹന്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് മുന്ന് തലസ്ഥാന നഗരങ്ങള്‍ എന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. അമരാവതിയെന്ന ഒറ്റ തലസ്ഥാനമെന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം തള്ളുന്നതാണ് പുതിയനീക്കം.

വിശാഖപട്ടണത്തായിരിക്കും ഭരണതലസ്ഥാനം. അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി. ഇതുവഴി മൂന്നുമേഖലയിലെ ജനങ്ങള്‍ക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്ന് ത്രിതലസ്ഥാനപദ്ധതി അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലാണ് വിശാഖപട്ടണം. അമരാവതി തീരമേഖലയിലും 1950കളിലെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന കുര്‍നൂല്‍ റായലസീമയിലുമാണ്.

മേയ് 30ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ ചന്ദ്രബാബു നായിഡു ആരംഭിച്ച അമരാവതി നഗരത്തിന്റെ നിര്‍മാണം ജഗന്‍ നിര്‍ത്തിവെച്ചിരുന്നു. അമരാവതിയുടെ നിര്‍മാണത്തിനായി നായിഡു സര്‍ക്കാര്‍ ചെലവിട്ടത് 9000 കോടി രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com