ജെഎന്‍യുവില്‍ പരീക്ഷ വാട്‌സ് ആപ്പില്‍; ആദ്യ വാട്‌സ് ആപ്പ് സര്‍വകലാശാലയാക്കി തരംതാഴ്ത്തിയെന്ന് വിദ്യാര്‍ഥികള്‍

ഉത്തരക്കടലാസിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അധ്യാപകര്‍ക്ക് അയച്ചു നല്‍കി പരീക്ഷ നടത്താന്‍ അനുവദിച്ച് സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കി.
ജെഎന്‍യുവില്‍ പരീക്ഷ വാട്‌സ് ആപ്പില്‍; ആദ്യ വാട്‌സ് ആപ്പ് സര്‍വകലാശാലയാക്കി തരംതാഴ്ത്തിയെന്ന് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പരീക്ഷ വാട്‌സ് ആപ്പ് വഴി നടത്താന്‍ തീരുമാനം. പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം നടത്തുന്നതിന് ഇടയിലാണ് സര്‍വകലാശാലയുടെ നീക്കം. 

ഉത്തരക്കടലാസിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അധ്യാപകര്‍ക്ക് അയച്ചു നല്‍കി പരീക്ഷ നടത്താന്‍ അനുവദിച്ച് സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണര്‍ സ്റ്റഡീസിന് കീഴിലെ എല്ലാ സെന്ററിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 

എംഫില്‍, എംഎ വിദ്യാര്‍ഥികള്‍ക്കായി സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ രജിസറ്റേര്‍ഡ് പോസ്റ്റില്‍ അയക്കും. ഉത്തര കടലാസ് അധ്യാപകര്‍ക്ക് നേരിട്ട് നല്‍കുകയോ, ഇ മെയിലിലോ, ഉത്തരക്കടലാസിന്റെ ചിത്രം വാട്‌സ് ആപ്പിലോ അയച്ചു നല്‍കണം. 

വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് പരീക്ഷ നടത്തുന്നതില്‍ തീരുമാനമെടുത്തത്. എന്നാല്‍ ജെഎന്‍യുവിലെ രാജ്യത്തെ ആദ്യ വാട്‌സ് ആപ്പ് സര്‍വകലാശാലയാക്കി തരംതാഴ്ത്തിയെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com