നമ്മുടെ കയ്യിലുള്ളത് പേനകളാണ്, എകെ 47 അല്ല; ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പ്രക്ഷോഭമെന്ന് കനയ്യ, ജാമിയയെ ഇളക്കിമറിച്ച് ആസാദി (വീഡിയോ)

ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം നടത്തുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സിപിഐ നേതാവ് കനയ്യ കുമാര്‍.
നമ്മുടെ കയ്യിലുള്ളത് പേനകളാണ്, എകെ 47 അല്ല; ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പ്രക്ഷോഭമെന്ന് കനയ്യ, ജാമിയയെ ഇളക്കിമറിച്ച് ആസാദി (വീഡിയോ)

ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം നടത്തുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സിപിഐ നേതാവ് കനയ്യ കുമാര്‍. സമരം മുസ്‌ലിം വിഭാഗത്തിന് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ ജനങ്ങളെയും സംരക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി ഏഴാം നമ്പര്‍ ഗേറ്റിന് സമീപം സമരം ചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ പൗരത്വ നിയമഭേദഗതിയെക്കാള്‍ ഏറെ ഭയക്കേണ്ടത് രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് പറയുന്ന എന്‍ആര്‍സിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടക്കുന്ന ഇപ്പോഴത്തെ സമരം ഭരണഘടന സംരക്ഷിച്ച പ്രക്ഷോഭമായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പാക്കുകയാണെങ്കില്‍ നോട്ട്് നിരോധന ദിനങ്ങളില്‍ ക്യൂ നിന്നപോലെ നില്‍ക്കേണ്ടവരുമെന്നും ഈ രണ്ടു നിയമങ്ങളും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ കയ്യിലുള്ളത് പേനകളാണ്. എകെ 47തോക്കുകളല്ല, നമ്മളത് ഓര്‍മ്മിക്കണം. പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകരുത് എന്ന് സൂചിപ്പിച്ചുകൊണ്ട് കനയ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com