നിയന്ത്രണ രേഖയിലെ സ്ഥിതി​ഗതികൾ ഏത് നിമിഷവും മോശമാകാം; നേരിടാൻ സൈന്യം സജ്ജമെന്ന് കരസേന മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2019 08:23 PM  |  

Last Updated: 18th December 2019 08:23 PM  |   A+A-   |  

bipin_rawat

 

ന്യൂ‍‍ഡൽ​ഹി: നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമാകാമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. തിരിച്ചടിക്കാന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നിയന്ത്രണ രേഖയിലെ വെടി നിര്‍ത്തല്‍ കരാറിന്‍റെ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് സൈനിക മേധാവിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം സുന്ദര്‍ബാനി സെക്ടറില്‍ പാകിസ്ഥാനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നീക്കം സൈന്യം തകര്‍ത്തിരുന്നു.

ഓഗസ്റ്റ്- ഒക്ടോബര്‍ കാലയളവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച 950 സംഭവങ്ങളുണ്ടായത്. കേന്ദ്ര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പാര്‍ലമെന്‍റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.