പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: മംഗളൂരുവില്‍ നിരോധനാജ്ഞ

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധം കനത്ത മംഗളൂരുവില്‍ നിരോധനാജ്ഞ.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: മംഗളൂരുവില്‍ നിരോധനാജ്ഞ

മംഗളൂരു: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധം കനത്ത മംഗളൂരുവില്‍ നിരോധനാജ്ഞ. മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ. രാത്രി ഒന്‍പതു മുതല്‍ ഇരുപതാം തീയതി രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനാജ്ഞ. 

കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മംഗളൂരുവില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടന്നിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. 

അതേസമയം, നിയമഭേദഗതിക്ക് എതിരായ സമരം ശക്തമാക്കാന്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തില്‍ സമരം വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സമരത്തിന് എല്ലാ സര്‍വകലാശാലയകളും പിന്തുണ നല്‍കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com