പൗരത്വനിയമ ഭേദഗതി, ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി കേള്‍ക്കും; പരിഗണിക്കുന്നത് മുസ്ലീം ലീഗിന്റേതുള്‍പ്പെടെ അറുപതോളം ഹര്‍ജികള്‍

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും
പൗരത്വനിയമ ഭേദഗതി, ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി കേള്‍ക്കും; പരിഗണിക്കുന്നത് മുസ്ലീം ലീഗിന്റേതുള്‍പ്പെടെ അറുപതോളം ഹര്‍ജികള്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാജ്യവ്യാപകമായി പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്നതിന് ഇടയിലാണ് അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്‍പിലേക്ക് എത്തുന്നത്. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും. മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജിയാണ് പ്രധാനമായും പരിഗണിക്കുക. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ലിസ്റ്റിലില്ലെങ്കിലും അഭിഭാഷകര്‍ കോടതിയില്‍ ഇക്കാര്യം പരാമര്‍ശിക്കും. 

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാവും ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദങ്ങള്‍ നയിക്കുക. പൗരത്വ ഭേദഗതി ബില്‍ സ്റ്റേ ചെയ്തതിന് ശേഷം തുടര്‍ വാദം കേള്‍ക്കണം എന്നാവും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുക. മൂന്നംഗ ബെഞ്ച് തന്നെ വിഷയം കേള്‍ക്കണോ, ഭരണഘടനാ ബെഞ്ചിന് വേണോ എന്നതും തീരുമാനിക്കണം.ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചതിന് ശേഷമാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com