മട്ടണ്‍ വിളമ്പിയത് കുറഞ്ഞുപോയി; 37കാരിയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന് ഭര്‍ത്താവ് 

മട്ടണ്‍ വിളമ്പിയത് കുറഞ്ഞുപോയതിന് ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് ഭര്‍ത്താവ്
മട്ടണ്‍ വിളമ്പിയത് കുറഞ്ഞുപോയി; 37കാരിയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന് ഭര്‍ത്താവ് 

മുംബൈ: മട്ടണ്‍ വിളമ്പിയത് കുറഞ്ഞുപോയതിന് ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് ഭര്‍ത്താവ്.  മദ്യലഹരിയില്‍ മക്കള്‍ നോക്കിനില്‍ക്കേ, 37കാരിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ നന്ദേദില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഗുരുതരമായി പൊളളലേറ്റ പല്ലവി സരോദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ 37കാരി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. മട്ടണ്‍ വിളമ്പിയത് കുറഞ്ഞുപോയതില്‍ പ്രകോപിതനായ 38കാരന്‍ യുവതിയെ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മണ്ണെണ്ണ ഒഴിച്ച ശേഷമായിരുന്നു ഭര്‍ത്താവിന്റെ കൃത്യം. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ശരീരമാസകലം തീപൊളളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ ഒന്‍പതിന് ഭര്‍ത്താവാണ് കൃത്യത്തിന് പിന്നിലെന്ന് ഭാര്യ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com