സംഘർഷ സാധ്യത; കർണാടകയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘർഷമുണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി
സംഘർഷ സാധ്യത; കർണാടകയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ

ബംഗളൂരു: കർണാടകയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘർഷമുണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. നേരത്തെ മം​ഗളൂരുവിൽ വെള്ളിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്താകെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കോൺഗ്രസും ഇടതു പാർട്ടികളും വിവിധ സംഘടനകളും നാളെ മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുകയാണ്. മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മയ് പറഞ്ഞു. ബംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിലും വ്യാപകമാകുകയാണ്. മദ്രാസ് സർവകലാശാലയ്ക്ക് പുറമെ ചെന്നൈയിൽ മറ്റ് കോളജുകളിലും  അനിശ്ചിതകാല സമരം തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com