നിലപാട് കടുപ്പിച്ച് ജാമിയ വിദ്യാർത്ഥികൾ ; ചെങ്കോട്ടയിലേക്ക് മാർച്ച് ; അനുമതി നിഷേധിച്ച് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2019 08:21 AM  |  

Last Updated: 19th December 2019 08:21 AM  |   A+A-   |  

 

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജാമിയ വിദ്യാർത്ഥികൾ. രാവിലെ ചെങ്കോട്ടയിലേക്ക് വിദ്യാർത്ഥികൾ മാർച്ച നടത്തും. ഡൽഹിയിലെ പ്രതിഷേധങ്ങൾ രാജ്യവ്യാപകമാക്കുന്നതിന്റെ ഭാ​ഗമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിയ സമര സമിതി ആഹ്വാനം ചെയ്തു.

സമരത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിൽ നാല് പേർ മലയാളികളാണ്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാർത്ഥികൾ പിന്തുണ നൽകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചു. എന്നാൽ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

ജാമിയ വിദ്യാർത്ഥികൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ ഡൽഹിയെ യുദ്ധക്കളമാക്കിയിരുന്നു.  പൊലീസിന്റെ ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്കാണ് പരിക്കേറ്റത്. ജാമിയ വിദ്യാർത്ഥികൾക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് രാജ്യത്തെ മറ്റു സർവകലാശാലകളിലും പ്രതിഷേധം അരങ്ങേറിയിരുന്നു.