ഇടതുപാര്‍ട്ടികളുടെ അഖിലേന്ത്യാ പ്രതിഷേധം ഇന്ന് ; ഡല്‍ഹിയില്‍ വന്‍ റാലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2019 08:38 AM  |  

Last Updated: 19th December 2019 08:38 AM  |   A+A-   |  

 

ന്യൂഡല്‍ഹി :  ദേശീയ പൗരത്വ നിയമഭേദഗതിയില്‍  ഇടതുപാര്‍ട്ടികളുടെ അഖിലേന്ത്യാ പ്രതിഷേധം ഇന്ന്. സിപിഎം, സിപിഐ, സിപിഐ (എംഎല്‍), ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ അഞ്ച് ഇടതുപാര്‍ട്ടികളാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

വിവാദ നിയമഭേദഗതിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി മാണ്ഡി ഹൗസില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ഷഹീദ് പാര്‍ക്കില്‍ സമാപിക്കും. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ), യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയും മാര്‍ച്ചില്‍ പങ്കെടുക്കും.