മദ്രാസ് യൂണിവേഴ്സിറ്റിയിലെ സമരക്കാരെ അർധരാത്രി കാമ്പസിൽ കയറി അറസ്റ്റ് ചെയ്ത് പൊലീസ്; പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥികൾ

വിദ്യാർത്ഥി പ്രതിഷേധത്തെ പ്രതിപക്ഷം ഏറ്റെടുത്തത് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു
മദ്രാസ് യൂണിവേഴ്സിറ്റിയിലെ സമരക്കാരെ അർധരാത്രി കാമ്പസിൽ കയറി അറസ്റ്റ് ചെയ്ത് പൊലീസ്; പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥികൾ

ചെന്നൈ; പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരേ മദ്രാസ് സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അർധരാത്രി അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം മുപ്പതോളം വിദ്യാർത്ഥികളെയാണ് ക്യാമ്പസിനകത്ത് കയറി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാർത്ഥി പ്രതിഷേധത്തെ പ്രതിപക്ഷം ഏറ്റെടുത്തത് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. കൂടാതെ വിവിധ വിവിധ കാമ്പസുകളിലേക്ക് പ്രതിഷേധം പടർന്നതോടെയാണ് പൊലീസ് നടപടി. 

ക്യാമ്പസിനകത്ത് കയറി മുഴുവൻ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് മാറ്റി. സ്വമേധയാ പിരിഞ്ഞു പോകണം എന്ന് പത്തു മണിയോടെ ജോയിന്റ് കമ്മീഷണർ എത്തി ആവശ്യപെട്ടെങ്കിലും വിദ്യാർത്ഥികൾ നിരാകരിച്ചു. ഇതിന് പിന്നാലെയിരുന്നു നടപടി. മറ്റ് ക്യാമ്പസുകളിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് പോരാട്ടം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ട്രിപ പ്ലിക്കൻ സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാർത്ഥികളെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ കമൽഹാസനെ സർവകലാശാല കവാടത്തിന് പുറത്ത് തടഞ്ഞ നടപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉൾപ്പടെയുള്ള നേതാക്കൾ ക്യാമ്പസിലേക്ക് എത്തുമെന്ന വിവരം സർക്കാരിന് ലഭിച്ചു. സമരം ഇനിയും തുടർന്നാൽ കൈവിട്ടു പോകുമെന്ന നിർദേശത്തെ തുടർന്നാണ് അറസ്റ്റ് ചെയ്ത് അവസാനിപ്പിക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com