രാജ്യമാകെ പ്രതിഷേധം; തെരുവുകള്‍ കത്തുന്നു; അമിത് ഷാ അടിയന്തര യോഗം വിളിച്ചു 

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും
രാജ്യമാകെ പ്രതിഷേധം; തെരുവുകള്‍ കത്തുന്നു; അമിത് ഷാ അടിയന്തര യോഗം വിളിച്ചു 


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്ട് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും. 

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് തുടരുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നീങ്ങി. ഡല്‍ഹിയില്‍ പ്രതിഷേധിക്കാനായി സംഘടിച്ച നിരവധി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഡല്‍ഹിയിലെ പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി. ബെംഗളൂരു, ചെന്നൈ, നാഗ്പുര്‍, മുംബൈ തുടങ്ങിയ മിക്ക നഗരങ്ങളിലും വ്യാഴാഴ്ച പ്രതിഷേധങ്ങള്‍ അരങ്ങേറി.

സീതാറാം യെച്ചൂരി, രാമചന്ദ്ര ഗുഹ, ഡി രാജ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവില്‍ പ്രതിഷേധക്കാരും പൊലീസും കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാര്‍ ഒട്ടേറെ വാഹനങ്ങളും അഗ്നിക്കിരയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com