ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2019 05:42 PM  |  

Last Updated: 20th December 2019 05:47 PM  |   A+A-   |  

പ്രതീകാത്മകചിത്രം

 

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചനലത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയാണ്. വൈകുന്നേരം 5.12 നാണ് ഭൂചലനം ഉണ്ടായത്.

പഞ്ചാബ്, ഹരിയാന,ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.  നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.