പ്രതിഷേധം ആളിപ്പടരുന്നു ; ബിഹാറില്‍ നാളെ ബന്ദ്

നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും, മനുഷ്യത്വ രഹിതമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്
പ്രതിഷേധം ആളിപ്പടരുന്നു ; ബിഹാറില്‍ നാളെ ബന്ദ്

പറ്റ്‌ന : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് വ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി ബിഹാറില്‍ നാളെ ബന്ദ് ആചരിക്കും. ആര്‍ജെഡിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും, മനുഷ്യത്വ രഹിതമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ ബിജെപിയുടെ വിഭജന അജണ്ടയാണ് പുറത്തുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇടതുപാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ പട്ടിക നടപ്പാക്കുന്നതിലും പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ കഴിഞ്ഞദിവസം പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കില്‍ കനത്ത അക്രമണമാണ് അരങ്ങേറിയത്. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പങ്കെടുത്തില്ലെങ്കിലും, പണിമുടക്കിന് ആര്‍ജെഡി ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മുന്‍ എംപി പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, ബോളിവുഡ് മുന്‍ സെറ്റ് ഡിസൈനറായ മുകേഷ് സാഹ്നിയുടെ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തുടങ്ങിയവ പണിമുടക്കിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നിവയും പണിമുടക്കിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com