ബിജെപിക്ക് തിരിച്ചടി; ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2019 09:12 PM  |  

Last Updated: 20th December 2019 09:13 PM  |   A+A-   |  

Supporters-celebrating-congress-win-in-WB-fb-min

 

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് മിക്ക ഫലങ്ങളും വ്യക്തമാക്കുന്നത്.

ഇന്ത്യാ ടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേര്‍ന്ന് പുറത്തു വിട്ട എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് 38 മുതല്‍ 50 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നാണ്. ബിജെപി 22 മുതല്‍ 32 സീറ്റ് വരെയും എജെഎസ്‌യു മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെയും മറ്റുള്ളവര്‍ ആറ് മുതല്‍ 11 സീറ്റ് വരെ നേടുമെന്നും പറയുന്നു.

കാഷിഷ് ന്യൂസ് 37 മുതല്‍ 49 സീറ്റ് വരെ കോണ്‍ഗ്രസിന് പ്രവചിക്കുന്നു. ബിജെപി 25-30, എജെഎസ്‌യു 2-4, മറ്റുള്ളവര്‍ 2-4.

അതേസമയം ഐഎന്‍എസ്- സീ വോട്ടര്‍ സര്‍വേ മാത്രമാണ് തൂക്കുസഭ പ്രവചിക്കുന്നത്. ഐഎഎന്‍എസ്- സി വോട്ടര്‍- എബിപി കോണ്‍ഗ്രസിന് 35 സീറ്റുകളും ബിജെപിക്ക് 32 സീറ്റുകളും എജെഎസ്‌യു അഞ്ച് സീറ്റുകളും മറ്റുള്ളവര്‍ ഒന്‍പത് സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.

ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്. നിലവില്‍ 43 സീറ്റുള്ള ബിജെപിയും എട്ട് സീറ്റുള്ള ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ചേര്‍ന്നുള്ള സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.