ഉത്തരേന്ത്യയില്‍ കൊടുംതണുപ്പ്; ഡല്‍ഹിയില്‍ 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2019 08:22 AM  |  

Last Updated: 21st December 2019 08:22 AM  |   A+A-   |  

delhi

 

ന്യൂഡല്‍ഹി; മൂടല്‍മഞ്ഞ് രൂക്ഷമായതോടെ ഡല്‍ഹിയില്‍ 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മങ്ങിയതോടെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചു. തുടര്‍ന്ന് നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി. ഉത്തരേന്ത്യ കടുത്തശൈത്യത്തിന്റെ പിടിയിലാണ്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി.