ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2019 02:13 PM  |  

Last Updated: 21st December 2019 02:13 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗൗതം ഗംഭീര്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഷാഹ്ദാര ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് ഗൗതം ഗംഭീര്‍ പരാതി നല്‍കി.

അന്താരാഷ്ട്ര ഫോണ്‍ നമ്പറില്‍ നിന്നുമാണ് വധഭീഷണി വന്നതെന്ന് ഗൗതം ഗംഭീര്‍ പറയുന്നു. തന്നെയും കുടുംബത്തയും വകവരുത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗംഭീര്‍ അഭ്യര്‍ത്ഥിച്ചു.