ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമില്ല; പതിനാല് ദിവസം റിമാന്‍ഡില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2019 07:52 PM  |  

Last Updated: 21st December 2019 07:52 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ജുമാ മസ്ജിദില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് പിന്നാലെ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ ഡല്‍ഹി തീസ് ഹസാരി കോടതി തള്ളി. 14 ദിവസത്തേക്കാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 

ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാണ് ആസാദിന് എതിരെയുള്ള കേസ്. നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭത്തെ അഭിസംബോധന ചെയ്ത അദ്ദേഹത്തെ ശനിയാഴ്ച വെളുപ്പിനാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ പൊലീസിനൊപ്പം പോകാന്‍ തയ്യാറായത്. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.