മധ്യപ്രദേശില്‍ നിരോധനാജ്ഞ, ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറു പേരാണ് മരിച്ചത്
ഗൊരഖ്പൂരില്‍ സമരക്കാരെ നേരിടുന്ന പൊലീസ്/ ചിത്രം: പിടിഐ
ഗൊരഖ്പൂരില്‍ സമരക്കാരെ നേരിടുന്ന പൊലീസ്/ ചിത്രം: പിടിഐ

ലഖ്‌നൗ; പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 50 ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. അതിനിടെ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരും. 

ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറു പേരാണ് മരിച്ചത്. സംസ്ഥാനത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്‌നൗവിലും മീററ്റിലും ബിജ്‌നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. 

ഇന്നലെ വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുലന്ത് ഷഹറില്‍ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ബഹൈച്ചിലും പൊലീസ് പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു. ഫിറോസാബാദില്‍ വ്യാപക അക്രമം നടന്നു. ബസുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ കത്തിച്ചു. ഹാപൂരിലും പ്രതിഷേധം അക്രമാസക്തമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com