ബിജെപിയെ പിന്നിലാക്കി ബഗോഡറില്‍ ഇടതുസ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം

സിറ്റിംഗ് എംഎല്‍എ ബിജെപിയിലെ നാഗേന്ദ്ര മഹാതോയെയാണ് ഇടതു സ്ഥാനാര്‍ത്ഥി പിന്നിലാക്കിയത്
ബിജെപിയെ പിന്നിലാക്കി ബഗോഡറില്‍ ഇടതുസ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം

റാഞ്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ജാര്‍ഖണ്ഡില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് മുന്നേറ്റം. ബഗോഡര്‍ മണ്ഡലത്തില്‍ സിപിഐ(എംഎല്‍) സ്ഥാനാര്‍ത്ഥിയായ വിനോദ്കുമാര്‍ സിങാണ് ലീഡ് ചെയ്യുന്നത്. എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥിയെക്കാള്‍ 3046 വോട്ടുകള്‍ക്കാണ് വിനോദ് കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്.

ബഗോഡറിലെ സിറ്റിംഗ് എംഎല്‍എ ബിജെപിയിലെ നാഗേന്ദ്ര മഹാതോയെയാണ് സിപിഐ (എംഎല്‍) സ്ഥാനാര്‍ത്ഥി പിന്നിലാക്കിയത്. കഴിഞ്ഞ തവണ (2014-ല്‍) നാഗേന്ദ്ര മഹാതോ 4339 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

2009 ലും 2005 ലും ബഗോഡറില്‍ നിന്നും എംഎല്‍എയായിട്ടുണ്ട് വിനോദ് കുമാര്‍ സിങ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ മഹേന്ദ്രസിങും ഇവിടെ നിന്നും മൂന്നു തവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2005 ല്‍ ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം, സിപിഐ, സിപിഐഎംഎല്‍, എംസിസി, എസ് യു സി ഐ പാര്‍ട്ടികള്‍ സഖ്യമായാണ് മല്‍സരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com