ഭരണഘടനയുടെ ആമുഖം വായിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം; രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ധര്‍ണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
ഭരണഘടനയുടെ ആമുഖം വായിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം; രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ധര്‍ണ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഗാന്ധിജിയുടെ സ്മാരകമായ രാജ്ഘട്ടില്‍ ഭരണഘടനയുടെ ആമുഖം വായിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡോ മന്‍മോഹന്‍സിങ്, എ കെ ആന്റണി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പാര്‍ട്ടിയിലെ നിരവധി പ്രമുഖ നേതാക്കള്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്നത് ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാനുളള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ് തുടങ്ങിയ പ്രമുഖ നേതാക്കളും സമരത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com