എന്തുകൊണ്ട് മുസ്ലിംകളെ ഒഴിവാക്കി? വ്യക്തത വേണമെന്ന് ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍, വിമര്‍ശന സ്വരം

ഏതെങ്കിലും ഒരു മതത്തിനെ ഉദ്ദേശിച്ചല്ല പൗരത്വ നിയമ ഭേദഗതിയെങ്കില്‍ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ മതങ്ങളെ മാത്രം നിയമത്തില്‍ പരാമര്‍ശിച്ചതെന്തുകൊണ്ടാണ് ?
എന്തുകൊണ്ട് മുസ്ലിംകളെ ഒഴിവാക്കി? വ്യക്തത വേണമെന്ന് ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍, വിമര്‍ശന സ്വരം

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെ ബിജെപിക്കുള്ളില്‍നിന്നു തന്നെ വിമര്‍ശന ശബ്ദം. ബംഗാള്‍ ബിജെപി ഉപാധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സഹോദരന്റെ കൊച്ചുമകനുമായ ചന്ദ്ര കുമാര്‍ ബോസ് നിയമത്തെ വിമര്‍ശിച്ചു രംഗത്തുവന്നു. എല്ലാ മതസമുദായങ്ങളില്‍ പെട്ടവര്‍ക്കു വേണ്ടി തുറന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏതെങ്കിലും ഒരു മതത്തിനെ ഉദ്ദേശിച്ചല്ല പൗരത്വ നിയമ ഭേദഗതിയെങ്കില്‍ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ മതങ്ങളെ മാത്രം നിയമത്തില്‍ പരാമര്‍ശിച്ചതെന്തുകൊണ്ടാണ് ? മുസ്ലിംകളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ചന്ദ്രകുമാര്‍ ബോസ് ട്വീറ്റില്‍ പറയുന്നു. 

ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു. എല്ലാ മതങ്ങള്‍ക്കും, എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി തുറന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ട്വീറ്റില്‍  അഭിപ്രായപ്പെട്ടു. 

പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവരുടെ ശക്തിപ്രകടനായി കൊല്‍ക്കത്തയില്‍ ബിജെപി വന്‍ റാലി സംഘടിപ്പിച്ചതിനു പിന്നാലെയാണ് ചന്ദ്രകുമാര്‍ ബോസിന്റെ വിയോജനക്കുറിപ്പ്. ഇത് ബിജെപിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com