നികുതി അടയ്ക്കുന്നവര്‍ നാലുശതമാനം മാത്രം, അല്ലാത്തവര്‍ക്ക് ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ആര് അവകാശം നല്‍കി?; വിവാദ പരാമര്‍ശവുമായി കങ്കണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശം വിവാദമാകുന്നു
നികുതി അടയ്ക്കുന്നവര്‍ നാലുശതമാനം മാത്രം, അല്ലാത്തവര്‍ക്ക് ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ആര് അവകാശം നല്‍കി?; വിവാദ പരാമര്‍ശവുമായി കങ്കണ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്ത് മൂന്നു മുതല്‍ നാലുശതമാനം വരെ ജനങ്ങള്‍ മാത്രമാണ് നികുതി അടയ്ക്കുന്നത്. ഭൂരിപക്ഷം വരുന്ന ആളുകള്‍ ഇവരെ ആശ്രയിച്ചാണ് കഴിയുന്നത്. അങ്ങനെയെരിക്കേ ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ഇവര്‍ക്ക് ആരാണ് അവകാശം നല്‍കിയതെന്ന് കങ്കണ ചോദിക്കുന്നു. 

'പ്രതിഷേധിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ ആദ്യം ചെയ്യേണ്ടത്, പ്രക്ഷോഭം അക്രമാസക്തമാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. നമ്മുടെ ജനസംഖ്യുടെ മൂന്നു മുതല്‍ നാലുശതമാനം വരെ വരുന്ന ആളുകളാണ് നികുതി അടയ്ക്കുന്നത്. മറ്റുളളവര്‍ യഥാര്‍ത്ഥത്തില്‍ ഇവരെ ആശ്രയിച്ചു കഴിയുകയാണ്. അങ്ങനെയിരിക്കേ, ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ഇവര്‍ക്ക് ആര് അധികാരം നല്‍കി?, രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുളള ശ്രമമാണിത്' - കങ്കണ പറയുന്നു. കങ്കണയുടെ വാക്കുകള്‍ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

അതേസമയം കങ്കണയ്ക്ക് മറുപടിയുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തുവന്നു.രാജ്യത്തെ പൗരന്മാരെല്ലാം പരോക്ഷ നികുതി നല്‍കുന്നവരാണെന്ന് മനീഷ് സിസോദിയ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com