നിലപാട് മാറ്റി അമിത് ഷാ; 'രാജ്യ വ്യാപകമായി എൻആർസി നടപ്പാക്കുന്നത് ചർച്ച ചെയ്തിട്ടില്ല; കേരളവും ബം​ഗാളും രാഷ്ട്രീയം കളിക്കരുത്'

ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
നിലപാട് മാറ്റി അമിത് ഷാ; 'രാജ്യ വ്യാപകമായി എൻആർസി നടപ്പാക്കുന്നത് ചർച്ച ചെയ്തിട്ടില്ല; കേരളവും ബം​ഗാളും രാഷ്ട്രീയം കളിക്കരുത്'

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യ വ്യാപകമായി എൻആർസി നടപ്പാക്കുന്നത് ചർച്ച ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. എൻആർസി സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. പാർലമെന്റിലോ മന്ത്രി സഭയിലോ ഇത് സംബന്ധിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 

എൻആർസിയും ജനസംഖ്യാ പട്ടിക (എൻപിആർ) യും തമ്മിൽ ബന്ധമില്ല.  എൻപിആറിലെ വിവരങ്ങൾ എൻആർസിയിൽ ഉപയോ​ഗിക്കില്ല. എൻസിആറിൽ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ആവശ്യപ്പെടും. എന്നാൽ എൻപിആറിൽ പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നും ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. 

എൻപിആർ സംബന്ധിച്ച് പ്രതിപക്ഷം ഭയം സ‌ൃഷ്ടിക്കുകയാണ്. കേരളം എൻപിആറുമായി സഹകരിക്കില്ലെന്ന നിലപാട് മാറ്റണം. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികളുടെ അടിസ്ഥാനമാണ് എൻപിആർ. രാഷ്ട്രീയത്തിന്റെ പേരിൽ പാവപ്പെട്ടവരെ വികസന പദ്ധതികളിൽ നിന്ന് ഒഴിവാക്കരുത്. ഇക്കാര്യത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. മുഖ്യമന്ത്രിമാരെ വിഷയം ബോധ്യപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. 

സമരക്കാരുമായി ആശയ വിനിമയം നടത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം. പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. ന്യൂനപക്ഷത്തിന് പൗരത്വം നഷ്ടമാകുമെന്ന പ്രതീതി ഇടതുപക്ഷമുണ്ടാക്കുകയാണ്. കേരളവും ബം​ഗാളും ഇക്കാര്യത്തിൽ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com