വിമാനം പാലത്തിന്റെ അടിയില്‍ കുടുങ്ങി; അമ്പരപ്പ്, (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2019 06:18 PM  |  

Last Updated: 24th December 2019 06:18 PM  |   A+A-   |  

 

കൊല്‍ക്കത്ത: പാലത്തിന്റെ അടിയില്‍ വിമാനം കുടുങ്ങിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പശ്ചിമബംഗാളിലാണ് സംഭവം.

ഉപേക്ഷിക്കപ്പെട്ട വിമാനം  കയറ്റിപ്പോയ ലോറിയാണ് പാലത്തിന്റെ അടിയില്‍ കുടുങ്ങിയത്. ദുര്‍ഗാപുരിലെ റോഡിന് കുറുകെയുളള മേല്‍പ്പാലത്തിലാണ് വിമാനം കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ മേല്‍പ്പാലത്തിന്റെ അടിയിലൂടെ ട്രക്ക് കടന്നുപോകുമ്പോള്‍ വിമാനം കുടുങ്ങുകയായിരുന്നു. മേല്‍പ്പാലത്തിന്റെ ഉയരം സംബന്ധിച്ച് ഡ്രൈവര്‍ക്ക് ധാരണയില്ലാത്തതാണ് ഇതിന് കാരണം.

തപാല്‍ വകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്. പാലത്തിനടിയില്‍ നിന്ന് ട്രക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2007ല്‍ കമ്മീഷന്‍ ചെയ്ത ഈ വിമാനം 2018 ലാണ്  സര്‍വ്വീസ് അവസാനിപ്പിച്ചത്.