നിയന്ത്രണരേഖയില്‍ പാട്ടുപാടി ക്രിസ്മസ് ആഘോഷിച്ച് സൈനികര്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2019 03:13 PM  |  

Last Updated: 25th December 2019 03:13 PM  |   A+A-   |  

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജിംഗിള്‍ ബെല്‍സ് ഗാനത്തിനൊപ്പം സൈനികര്‍ ചുവടുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മഞ്ഞുപുതച്ചു കിടക്കുന്ന സ്ഥലത്താണ് ആഘോഷം. കടുത്ത തണുപ്പ് വകവെക്കാതെ സൈനികര്‍ ജിംഗിള്‍ ബെല്‍സ് ഗാനം ആലപിക്കുന്നതും ഇതിനൊടൊപ്പം ചുവടുവെയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. സാന്താക്ലോസ് അടക്കം ക്രിസ്മസ് ആഘോഷത്തിനുളള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.