സച്ചിന്റെ സുരക്ഷ വെട്ടിക്കുറച്ചു; ആദിത്യ താക്കറെയുടേത് വര്‍ദ്ധിപ്പിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു
സച്ചിന്റെ സുരക്ഷ വെട്ടിക്കുറച്ചു; ആദിത്യ താക്കറെയുടേത് വര്‍ദ്ധിപ്പിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സച്ചിന് നല്‍കിയിരുന്ന എക്‌സ് കാറ്റഗറ സുരക്ഷയാണ് വെട്ടിക്കുറച്ചത്. പ്രമുഖരുടെ സുരക്ഷാ ഭീഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഭാരതരത്‌ന അവാര്‍ഡ് ജേതാവ് കൂടിയായ സച്ചിന് എക്‌സ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിരുന്നത്. സച്ചിന് പുറമെ ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി പ്രമുഖരുടെയും സുരക്ഷ വെട്ടിക്കുറച്ചിട്ടുണ്ട്.

അതേസയമം, ശിവസേനയുടെ യുവജനവിഭാഗം നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വൈ പ്ലസില്‍ നിന്ന് ഇസഡ് കാറ്റഗറിയിലേക്കാണ് ആദിത്യയുടെ സുരക്ഷ വര്‍ദ്ധിപ്പിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com