സാന്താക്ലോസിനും സ്‌നോമാനുമൊപ്പം ജിം​ഗൾ ബെൽസ് പാടി ചുവടുവച്ച് സൈനികർ; അതിർത്തിയിലെ ക്രിസ്മസ് ആഘോഷം വൈറൽ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2019 11:28 AM  |  

Last Updated: 25th December 2019 11:28 AM  |   A+A-   |  

santha

 

ശ്രീനഗര്‍: ലോകം ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാണ്. ഇപ്പോഴിതാ കശ്മീരില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ ട്വിറ്ററില്‍ തരംഗമായി മാറുകയാണ്. 

മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈന്യത്തിന്റെ ആഘോഷം. സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്‌നോമാനുമൊപ്പമാണ് സൈനികർ ക്രിസ്മസ് ആഘോഷിക്കുന്നത്. നിരന്നു നിന്ന് കൈയടിച്ച് ജിംഗിള്‍ ബെല്‍സ് പാടി ചുവടുകള്‍ വെക്കുന്ന സൈനികര്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്.