വിഖ്യാത ഹിന്ദി എഴുത്തുകാരന്‍ ഗംഗാ പ്രസാദ് വിമല്‍ വാഹനാപകടത്തില്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2019 09:18 AM  |  

Last Updated: 26th December 2019 09:18 AM  |   A+A-   |  

ganga_vimal

ഗംഗാ പ്രസാദ് വിമല്‍

 

കൊളംബോ: വിഖ്യാത ഹിന്ദി എഴുത്തുകാരന്‍ ഗംഗാ പ്രസാദ് വിമല്‍ (80) ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ രണ്ടു കുടുംബാംഗങ്ങളും അപകടത്തില്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 

പന്ത്രണ്ടു കവിതാ സമാഹാരങ്ങളും ഒട്ടേറെ ചെറുകഥകളും നോവലുകളും എഴുതിയിട്ടുള്ള ഗംഗാ പ്രസാദ് വിമല്‍ ഹിന്ദിയിലെ മുന്‍നിര എഴുത്തുകാരനാണ്. അവസാന നോവല്‍ മനുഷ്‌ഖോര്‍ 2013ല്‍ ആണ് പ്രസിദ്ധീകരിച്ചത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1939ല്‍ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ജനിച്ച ഗംഗാ പ്രസാദ് വിമല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ആഗ്ര കേന്ദ്രീയ ഹിന്ദി സന്‍സ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഒട്ടേറെ സംഘടനകളുടെയും ഭാഗമായിരുന്നു.

തിങ്കളാഴ്ച രാത്രി തെക്കന്‍ ശ്രീലങ്കയിലെ സതേണ്‍ എക്‌സ്പ്രസ് വേയിലാണ് വാഹനാപകടമുണ്ടായത്. ഗംഗാപ്രസാദ് വിമലും കുടുംബാംഗങ്ങളും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു.