തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി : ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ്  ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചത്
തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി : ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

റാഞ്ചി : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന ലക്ഷ്മണ്‍ ഗിലുവയാണ് രാജിവെച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്. രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെഎംഎം-കോണ്‍ഗ്രസ് -ആര്‍ജെഡി മഹാസഖ്യം സ്ഥാനത്ത് അദികാരം നേടി. ജെവിഎമ്മിന്റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ എന്നിവര്‍ പരാജയപ്പെട്ടു. ചക്രധര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ജെഎംഎം സ്ഥാനാര്‍ത്ഥി സുഖ്‌റാം ഓറാനോട് 12,234 വോട്ടുകള്‍ക്കാണ് ഗിലുവ പരാജയപ്പെട്ടത്. ബിജെപി വിമതനായി മല്‍സരിച്ച മുന്‍ മന്ത്രി സരയൂ റോയിയോടാണ് രഘുബര്‍ ദാസ് തോറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com