പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവി; ഇത് വഴി തെറ്റിയ സമരം, അക്രമത്തിലേക്കു നയിക്കുന്നവര്‍ നേതാക്കളല്ലെന്ന് വിമര്‍ശനം

രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കള്‍ അല്ലെന്നും കരസേനാ മേധാവി
ബിപിന്‍ റാവത്ത്/എഎന്‍ഐ, ട്വിറ്റര്‍
ബിപിന്‍ റാവത്ത്/എഎന്‍ഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കള്‍ അല്ലെന്നും കരസേനാ മേധാവി പറഞ്ഞു.

തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണ് നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല- ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രതികരണം. രാഷ്ട്രീയമായ ഒരു വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച് സേനാ മേധാവി രംഗത്തുവന്നത് പുതിയ ചര്‍ച്ചയ്ക്കു വഴിവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com