പ്രേതങ്ങളെക്കുറിച്ചും ഇനി പഠിക്കാം; 'ഭൂത് വിദ്യ'  പഠിക്കാന്‍ ആറ് മാസ കോഴ്‌സുമായി സര്‍വകലാശാല

ഭൂതങ്ങളെക്കുറിച്ചും പ്രേതങ്ങളെക്കുറിച്ചുമുള്ള കഥകളും മറ്റും നമ്മെ സംബന്ധിച്ച് കൗതുകവും ഭയവും ആകാംക്ഷയും ഒക്കെ നിറയ്ക്കുന്നതാണ്
പ്രേതങ്ങളെക്കുറിച്ചും ഇനി പഠിക്കാം; 'ഭൂത് വിദ്യ'  പഠിക്കാന്‍ ആറ് മാസ കോഴ്‌സുമായി സര്‍വകലാശാല

ലഖ്‌നൗ: ഭൂതങ്ങളെക്കുറിച്ചും പ്രേതങ്ങളെക്കുറിച്ചുമുള്ള കഥകളും മറ്റും നമ്മെ സംബന്ധിച്ച് കൗതുകവും ഭയവും ആകാംക്ഷയും ഒക്കെ നിറയ്ക്കുന്നതാണ്. ഇതെല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന് ഭൂരിഭാഗവും സമ്മതിക്കുമ്പോള്‍ ചിലരെങ്കിലും ഇതില്‍ വാസ്തവമില്ലാതില്ല എന്നൊരു അഭിപ്രായക്കാരാണ്. 

ഏതായാലും ഭൂതത്തെക്കുറിച്ച് പഠിക്കാനും ഒരു കോഴ്‌സ് ആരംഭിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഭൂത് വിദ്യ അഥവ സയന്‍സ് ഓഫ് പാരനോര്‍മല്‍ വിഷയത്തില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചിരിക്കുകയാണ് ബനാറസ് ഹിന്ദു സര്‍വകലാശാല. 

ബിഎഎംഎസ്, എംബിബിഎസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഈ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ജനുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. 

മാനസിക കാരണങ്ങളാല്‍ ശരീരത്തിന് സംഭവിക്കുന്ന രോഗാവസ്ഥ കൃത്യമായി നിര്‍ണയിക്കാന്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. 

ആയുര്‍വേദത്തിന്റെ അടിസ്ഥാന ശിലയായ അഷ്ടാംഗഹൃദയത്തിലെ ഒരു ഭാഗമാണ് ഭൂത് വിദ്യ. മാനസിക രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ഇതില്‍ പറയുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഭൂത് വിദ്യ പ്രത്യേകമായി പഠിപ്പിക്കുന്ന കോഴ്‌സ് ഒരു സര്‍വകലാശാല ആരംഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com